തൃശൂരില്‍ ഇരട്ടക്കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസിക്ക് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ജൂലൈ 2022 (07:53 IST)
തൃശൂരില്‍ ഇരട്ടക്കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസിക്ക് പിന്നിലിടിച്ച് ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ ഷെഫീഖ്, അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. 
 
മുളങ്കുന്നത്തുകാവില്‍ വച്ച് ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടം ഉണ്ടായത്. ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍