യാത്രക്കാരിയുടെ കഴുത്തില്‍ 16 പവന്‍ തൂക്കം വരുന്ന മാല കൈവശം വച്ചാല്‍ കസ്റ്റംസ് പിടികൂടുമെന്ന് യാത്രക്കാരിയെ മലയാളിയായ യാത്രക്കാരന്‍ അറിയിച്ചു. താന്‍ സ്വര്‍ണം കടത്താമെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാല ഊരി ഇയാളെ ഏല്‍പ്പിച്ചു. എന്നാല്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.