പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയും നേര്‍ക്കു നേര്‍ നിന്ന് ഏറ്റുമുട്ടിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും പാര്‍ട്ടിക്ക് ക്ഷീണമാകുന്ന നീക്കങ്ങളുമായി വിഎസ് രംഗത്ത്. ടിപി വധത്തിക്കേസിലെ പ്രതിയും സിപിഎം മുന്‍ നേതാവുമായ കെസി രാമചന്ദ്രന്റെ പരോള്‍ റദ്ദു ചെയ്യണമെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചാണ് വിഎസ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
കെസി രാമചന്ദ്രന്റെ പരോള്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും. പരോള്‍ നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ സംശയം ഉളവാക്കുന്നതുമാണെന്നും വിഎസ് കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരോള്‍ റദ്ദ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെസി രാമചന്ദ്രനെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പങ്കുള്ളതായി മനസിലാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ രാമചന്ദ്രന് ടിപിയോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.