എജിയുടെ നീക്കം കരിമണല്‍ ലോബിയെ സഹായിക്കുന്ന തരത്തില്‍: ടിഎന്‍ പ്രതാപന്‍

ശനി, 29 നവം‌ബര്‍ 2014 (12:53 IST)
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനെതിരെ  ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്ത്. ഈ വിഷയത്തില്‍ ആവശ്യ സമയത്ത് അപ്പീല്‍ നല്‍കുന്നതില്‍ എജിക്ക് ഗുരുതര വീഴ്ച പറ്റിയെന്നും. ഒന്നര വര്‍ഷത്തിന് ശേഷം അപ്പീല്‍ നല്‍കിയത് സ്വകാര്യ കരിമണല്‍ ലോബിയെ സഹായിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ എജിക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം അപ്പീല്‍ നല്‍കിയത് കരിമണല്‍ ലോബിയെ സഹായിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി കരിമണല്‍ ലോബി ഈ കാര്യത്തില്‍ അതീവ താല്‍പ്പര്യം കാണിക്കുകയാണ്. ഇവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിന് തുല്യമാണ് സമയത്തിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാത്തതിലൂടെയുണ്ടായ വീഴ്ചയെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ വിധിക്കെതിരെ തൊഴിലാളി സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക