ടൈറ്റാനിയം അഴിമതി കേസില്‍ ചെന്നിത്തല ഹൈക്കോടതിയില്‍

തിങ്കള്‍, 24 നവം‌ബര്‍ 2014 (16:23 IST)
ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. 
 
മുഖ്യമന്ത്രിയുടെയും തന്റെയും പേരുകള്‍ ഹര്‍ജിയില്‍ ആദ്യം ഉണ്ടായിരുന്നില്ല. മന്ത്രിയാവുന്നതിന് മുമ്പാണ് തനിക്കെതിരായി ഹര്‍ജി വന്നത്. മന്ത്രിസഭ തീരുമാനമെടുക്കുമ്പോള്‍ താന്‍ എംപിയോ എംഎല്‍എയോ അല്ല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെപിസിസി അധ്യക്ഷസ്ഥാനം പോലും ഏറ്റെടുത്തത്. 
 
കെപിസിസി അധ്യക്ഷനായിരുന്ന ഒമ്പതു വര്‍ഷവും ഭരണത്തിന്റെ ദൈനംദിന കാര്യങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക