മയക്കുവെടി കൊണ്ടില്ല, നരഭോജി കടുവയുടെ ആക്രമണം വീണ്ടും

ശനി, 14 ഫെബ്രുവരി 2015 (19:20 IST)
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ചേലക്കര സ്വദേശി രാജീവിനെതിരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. നേരത്തെ കടുവ രണ്ടു പേരെ കടിച്ചു കൊന്നിരുന്നു. ഇതേത്തുടര്‍ന്ന് കടുവയെ വെടിവച്ചു കൊല്ലാന്‍ വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പ് അധികൃതര്‍ ഇതിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. 
 
അതേസമയം, കടുവയ്ക്കെതിരെ മയക്കുവെടി വച്ചെങ്കിലും അത് കൊണ്ടില്ല. രണ്ടു പ്രാവശ്യമാണ് മയക്കുവെടി വച്ചത്. വയനാട്ടില്‍ രണ്ടുപേരെ കടിച്ചുകൊന്നതോടെയാണ് കടുവയെ വെടിവച്ചു കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇതിനായി കടുവയെ കണ്ടെത്താന്‍ കേരളം തമിഴ്നാടിന്റെ സഹായവും തേടിയിട്ടുണ്ട്. കടുവയെ കണ്ടെത്തി മൃഗശാലയിലേക്ക് മാറ്റുന്നതിനായിരുന്നു ആദ്യ തീരുമാനം.
 
എന്നാല്‍ കടുവയെ പിടികൂടുന്നത്‌ അപകടകരമായ ദൗത്യമായതിനാലാണ്‌ കൊല്ലാന്‍ തീരുമാനം എടുത്തത്‌. ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടത്‌. പാട്ടവയലില്‍ താമസമാക്കാരിയായ മഹാലക്ഷമിയാണ്‌(30) മരിച്ചത്‌. കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12.30 ഓടെയായിരുന്നു സംഭവം.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍