കേരളത്തിലെ മാവോയിസ്റ്റ് പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം!

ശനി, 7 ഫെബ്രുവരി 2015 (16:00 IST)
കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സായുധ പോരാട്ടം തത്കാലികമായി നിര്‍ത്തിവെക്കുന്നതായി സിപിഐ(മാവോയിസ്റ്റ്) അറിയിച്ചു. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ പുറത്തുവന്ന കുറിപ്പിലാണ് സായുധ പോരാട്ടം നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്.
 
മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തു വന്ന കുറിപ്പില്‍ പാലക്കാട് നടന്ന മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഗറില്ലാ പോരാട്ടം വിജയമായിരുന്നെന്നും പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു. രാഷ്ട്രീയ സൈനിക ക്യാമ്പെയിന് ഇടവേള നല്‍കുന്നതായും സായുധ പോരാട്ടങ്ങള്‍ നടത്തിയത് പ്രാദേശിക പിന്തുണയോടെയാണെന്നും കുറിപ്പില്‍ പറയുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക