തൃശ്ശൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (07:03 IST)
തൃശ്ശൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് അറസ്റ്റില്‍ ആയത്. സംഭവത്തില്‍ പരിക്കേറ്റ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ഐശ്വര്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തൃശൂര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ ജീവനക്കാരിയാണ് ഐശ്വര്യ. 
 
ഇവര്‍ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹമോചിതരാണ്. ആദ്യ വിവാഹബന്ധങ്ങളില്‍ ഇരുവര്‍ക്കും ഓരോ കുട്ടികളും ഉണ്ട്. യുവതിയുമായി സംസാരിക്കാന്‍ എത്തിയ വിഷ്ണു കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. യുവതി നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തി വിഷ്ണുവിനെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍