ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുക്കി തൃശൂര്‍!

ഞായര്‍, 15 മെയ് 2016 (11:55 IST)
തെരഞ്ഞെടുപ്പ് രംഗം നിശബ്ദ പചരണത്തിലേക്ക് വഴിമാറിയപ്പോള്‍ അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് തൃശൂര്‍ ജില്ലയിലെ മൂന്ന് പാര്‍ട്ടിയിലേയും സ്ഥാനാര്‍ത്ഥികള്‍. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പലമണ്ഡലങ്ങളിലും വാശിയേറിയ ത്രികോണ മത്സരത്തിനാണ് വേദിയാകുന്നത്.
 
തൃശൂരില്‍ പതിമൂന്നില്‍ പത്ത് സീറ്റുകളാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. സംസ്ഥാനം ശ്രദ്ധിക്കുന്ന മത്സരം നടക്കുന്നത് തൃശൂരിലും, കുന്നംകുളത്തും മണലൂരിലുമാണ്. പത്മജ വേണുഗോപാലിനെതിരെ എല്‍ഡിഎഫില്‍ നിന്നും വിഎസ് സുനില്‍ കുമാര്‍ മത്സരിക്കുമ്പോള്‍ ചരിത്രപരമായ പോരാട്ടത്തിനാണ് തൃശ്ശൂര്‍ വേദിയാകുന്നത്. കുന്നംകുളത്ത് സി പി ജോണും എ സി മൊയ്തീനും തമ്മിലാണ് പ്രധാന പോരാട്ടം. അഡ്വ. അനീഷ്‌കുമാറാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.
 
മണലൂരില്‍ എ എന്‍ രാധാകൃഷ്ണനെ അവതരിപ്പിച്ചതോടെ ബി ജെ പി മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്റെ വേദിയാക്കി. പുതുക്കാടും നാട്ടികയുമാണ് എന്‍ ഡി എയ്ക്ക് സ്വാധീനം ചെലുത്താമെന്ന് കരുതുന്ന മറ്റ് മണ്ഡലങ്ങള്‍. തീരദേശമേഖലയിലെ ബി ഡി ജെ എസിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നതിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണം ആരംഭിച്ചതോടെ അവസാന വട്ട വോട്ടുറപ്പിക്കലിന്റെ ഊര്‍ജ്ജിത ശ്രമത്തിലാണ് ഇപ്പോള് സ്ഥാനാര്‍ത്ഥികളും മുന്നണികളും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക