ഭൂമികയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി. ആലപ്പുഴ മുന്‍ കലക്ടര്‍ സി. വേണുഗോപാല്‍, സൗരഭ് ജെയ്ന്‍ എന്നിവരാണ് ഈ കേസിലെ രണ്ടാം പ്രതികള്‍. കേസില്‍ ആകെ 22 പ്രതികളാണ് ഉള്ളത്. അതേസമയം, ഏപ്രില്‍ 19ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.
അതേസമയം തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കും. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. ആദ്യസംഘത്തിലെ ആരും തന്നെ പുതിയ സംഘത്തിൽ ഇല്ലെന്നിരിക്കേ ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും റിപ്പോർട്ട് ഉണ്ട്.
അന്വേഷണസംഘത്തെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് വിജിലന്‍സ് വ്യക്തമാക്കി. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തത്. ഗൂഡാലോചന, അധികാരദുര്‍വിനിയോഗം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍ എന്നിവ നടന്നതായി ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.