ഓണാശംസകളുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

വെള്ളി, 28 ഓഗസ്റ്റ് 2015 (11:33 IST)
മലയാളികള്‍ക്ക് ഓണാശംസകളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. സദ്യ കഴിക്കുന്ന ചിത്രത്തോടൊപ്പം ആണ് സച്ചിന്‍ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. തൂശനിലയില്‍ ചോറിനൊപ്പം അവിയലും പച്ചടിയും കൂട്ടുകറിയും പപ്പടവും എല്ലാം ചേര്‍ത്ത് സദ്യ കഴിക്കുന്ന ചിത്രമാണ് ‘ഹാപ്പി ഓണം ടു യു ആന്‍ഡ് യുവര്‍ ഫാമിലി’ എന്ന സ്റ്റാറ്റസിനൊപ്പം സച്ചിന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക