മെത്രാന്‍ കായല്‍ നികത്താനുളള നീക്കം പരിസ്ഥിതി മന്ത്രിയായിരുന്ന തന്നെ അറിയിച്ചിരുന്നില്ല: തിരുവഞ്ചൂർ രാധാകൃഷ്ണന്‍

ശനി, 9 ജൂലൈ 2016 (08:32 IST)
മെത്രാന്‍കായല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മെത്രാന്‍ കായല്‍ നികത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനമെടുത്തത് പരിസ്ഥിതിമന്ത്രിയായിരുന്ന തന്‍റെ അനുമതി തേടാതെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
മെത്രാന്‍ കായല്‍ ഏറ്റെടുത്ത് കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനി ഒരുകാരണവശാലും എടുത്ത തീരുമാനത്തിൽനിന്ന് അവർ പിറകോട്ട് പോകരുത്. കൂടാതെ റാണിക്കായലും ചിത്തിരക്കായലും കൈവശം വച്ചിരിക്കുന്നവരുടെ കയ്യിൽനിന്ന് അനധികൃതമായ ആ കയ്യേറ്റം തിരിച്ചുവാങ്ങി അവിടെക്കൂടി കൃഷി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം 2006ലെ മന്ത്രിസഭയില്‍ താൻ അംഗമാകണമെന്ന് സിപിഎം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പിണറായി വിജയൻ അതു തടഞ്ഞുവെന്നും പി സി ജോര്‍ജും വെളിപ്പെടുത്തി. മനോരമ ന്യൂസിന്‍റെ നമ്മുടെ ജില്ല പരിപാടിയിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക