'തീ ആളിപ്പടരാന്‍ കാരണം വീട്ടിലെ ജിപ്‌സം വര്‍ക്കുകള്‍'

ചൊവ്വ, 8 മാര്‍ച്ച് 2022 (15:02 IST)
വര്‍ക്കല ദളവാപുരത്ത് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീടിന്റെ ഇരുനിലകളിലേയും ഹാളുകള്‍ പൂര്‍ണമായി കത്തിയനിലയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിന നിഗമനം. മുറികള്‍ പൂട്ടിയ നിലയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുലര്‍ച്ചെ ഒന്നേകാലോടെയാണ് തീ ഉണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീടിനുള്ളില്‍ ധാരാളം ജിപ്‌സം വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. ഈ ജിപ്‌സം വര്‍ക്കുകള്‍ തീ ആളിപ്പടരാന്‍ കാരണമായിട്ടുണ്ടെന്നാണ് ഐ.ജി.ആര്‍.നിശാന്തിനി സംഭവസ്ഥലം പരിശോധിച്ച ശേഷം പറഞ്ഞത്. ജിപ്‌സം ബോര്‍ഡുകള്‍ വേഗം തീ പിടിക്കാന്‍ സാധ്യതയുള്ളവയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍