തിരുവനന്തപുരത്തെ എടിഎമ്മുകളിൽ നിന്നും ലക്ഷകണക്കിന് പണം തട്ടിയെടുത്ത സംഭവം നടന്നിട്ട് അധികം ദിവസം ആയിട്ടില്ല. അതിനുമുൻപേ തലസ്ഥാനത്ത് വീണ്ടും തട്ടിപ്പ്. തട്ടിപ്പും. ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞശേഷം അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്താണ് പുതിയ സംഘം പണി ആരംഭിച്ചിരിക്കുന്നത്. പള്ളിച്ചല്‍ വില്ലേജ് ഓഫിസറുടെ 24,000, പാറശാല വില്ലേജ് ഓഫിസറുടെ 15,000, കാരോട് വില്ലേജ് ഓഫിസറുടെ 5000 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്.
എ ടി എം കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി ബാങ്കില്‍നിന്നെന്ന വ്യാജേന വിളിച്ച് ഒ ടി പി (വണ്‍ടൈം പാസ്വേര്‍ഡ്) നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഇന്‍റര്‍നെറ്റ് പണമിടപാടിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പണംപിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹൈടെക് എ ടി എം കവർച്ച മുതലെടുത്താണ് പുതിയ തട്ടിപ്പ് നടന്നിരിക്കുന്നത്. തലസ്ഥാനത്തെ എ ടി എം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ എ ടി എം കാര്‍ഡ് പുതുക്കാന്‍ ബാങ്കില്‍നിന്ന് വിളിച്ചതാണെന്ന ധാരണയിലാണ് വില്ലേജ് ഓഫിസര്‍മാര്‍ കുടുങ്ങിയത്. തട്ടിപ്പിനിരയായവര്‍ പൊലീസിലും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.