ജസ്റ്റിസ് കെടി തോമസ് കേരള ജനതയെ വെല്ലുവിളിക്കുന്നു: വിഎസ്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഗൌനിക്കാതിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് കെടി തോമസ് കേരള ജനതയെ വെല്ലുവിളിക്കുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആരോപിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ ഉന്നതാധികാര സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും അവരെ ബോധ്യപ്പെടുത്താനുമാണ് കെടി തോമസിനെ നിയമിച്ചത്. എന്നാല്‍ കെടി തോമസ് ആ ഉത്തരവാദിത്വം നിര്‍വ്വഹിച്ചില്ലെന്നാണ് അദ്ദഹത്തേിന്റെ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും വിഎസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും കേസിന് പോകുന്നത് മടയത്തരം മാത്രമല്ല അധാര്‍മ്മികവുമാണെന്ന് കെടി തോമസ് പറഞ്ഞത്.