ജുവലറികളില്‍ സ്ഥിരമായി മോഷണം നടത്തുന്ന രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായി. കാഞ്ഞിരംകുളം പുല്ലുവിള സുഭാ ജുവലറി കുത്തുത്തുറന്ന് ൧൨൬ ഗ്രാം സ്വര്‍ണ്ണാഭരണവും ഒന്നര കിലോ വെള്ളിയും മോഷ്ടിച്ച കേസില്‍ ചിറയിന്‍കീഴ് മര്യനാട് സലിജ മന്‍സിലില്‍ പത്താന്‍ സതീഷ്, കന്യാകുമാരി തോവാള വടശേരി ഓട്ടുപുര സ്വദേശി തമിഴന്‍ എന്ന ത്യാഗരാജന്‍ എന്നിവരാണു പൊലീസ് വലയിലായത്.
കഴക്കൂട്ടം ഭാഗത്തു നിന്നു മോഷ്ടിച്ച ബൈക്കുമായി രാത്രി ഒരു മണിക്ക് കമ്പിപ്പാര ഉപയോഗിച്ച് ജുവലറിയുടെ പൂട്ട് തലിപ്പൊളിച്ച് അകത്ത് കടന്നായിരുന്നു ഇവര്‍ മോഷണം നടത്തിയതെന്ന് പൂവാര്‍ പൊലീസ് സി.ഐ ഉജ്വല്‍ കുമാറ്‍ അറിയിച്ചു. ഇതിനു ശേഷം ഇവര്‍ സ്വര്‍ണ്ണവും വെള്ളിയും ചാലയിലെ ഒരു കടയില്‍ വില്‍പ്പന നടത്തുകയാണുണ്ടായത്.
കടയില്‍ വില്‍പ്പന നടത്തിയതിണ്റ്റെ ബാക്കി ഭാഗവും പിന്നീട് പൊലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ത്യാഗരാജന്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും ചേര്‍ന്ന് നിരവധി ബൈക്കുകള്‍ പാലോട്, കഴക്കൂട്ടം ഭാഗങ്ങളില്‍ നിന്ന് മോഷ്ടിച്ചതു സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചതായും അറിയുന്നു.