ചവുട്ടിക്കടിയിലും ചെടിച്ചട്ടിക്കടിയിലും കട്ടിളപ്പടിയിലും താക്കോല്‍ സൂക്ഷിക്കരുത്, പണി കിട്ടും!

എ കെ ജെ അയ്യര്‍

വെള്ളി, 20 നവം‌ബര്‍ 2020 (11:45 IST)
തൃശൂര്‍: വീടുപൂട്ടി പോകുമ്പോള്‍ ഇപ്പോള്‍ തിരിച്ചുവരാം എന്ന മട്ടില്‍ പലരും താത്കാലികമായി താക്കോല്‍ കളയാതിരിക്കാന്‍ എന്ന സുരക്ഷാ മുന്നില്‍ കരുതി ചവുട്ടിക്കടിയിലും ചെടിച്ചട്ടിക്കടിയിലും കട്ടിളപ്പടിയിലും താക്കോല്‍ സൂക്ഷിക്കും. എന്നാല്‍ ഇത് 'പണികിട്ടും' എന്നതിന് തെളിവാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസ് പിടികൂടിയ മോഷ്ടാവിന്റെ കഥ.
 
തൃശൂര്‍ ജില്ലയിലെ പീച്ചി സ്വദേശിയായ സന്തോഷിനെ പിടികൂടിയപ്പോഴാണ് നിരവധി മോഷണങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ സ്ഥിരമായി ബൈക്കില്‍ കറങ്ങിനടക്കുകയും ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുകയുമാണ് പണി. പക്ഷെ വീടിന്റെ താക്കോല്‍ സൂക്ഷിക്കുന്ന പലരുടെയും മനഃശാസ്ത്രം പഠിച്ച ഇയാളാണ് മിടുക്കനായത്. വീടുകളില്‍ മുന്‍വശം ഇട്ടിരിക്കുന്ന ചവിട്ടിയുടെ അടിയില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് വീട്ടിനകത്തു കയറി മോഷ്ടിച്ചത് നൂറിലേറെ പവന്‍ സ്വര്‍ണ്ണമാണ്. കട്ടിളപ്പടിയിലും ചെടിച്ചട്ടിക്ക് താഴെയും ഇയാള്‍ താക്കോല്‍ തിരയും.
 
അടുത്തിടെ മാടക്കത്തറയിലെ വെള്ളാനിക്കരയില്‍ നടത്തിയ ഒരു മോഷണം അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. അവിടെ നിന്ന് ആര് പവന്‍ സ്വര്ണാഭരണവും തൊണ്ണൂറായിരം രൂപയുമാണ് മോഷ്ടിച്ചത്. പിടികൂടിയപ്പോള്‍ ഇയാള്‍ നടത്തിയ  നിരവധി മോഷണങ്ങളുടെ തുമ്പാണ് ലഭിച്ചത്. കൂട്ടത്തില്‍ വീട്ടുകാര്‍ക്ക് ഒരു ഗുണപാഠവും നല്‍കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍