വെള്ളമെടുക്കാനെത്തിയ ടാങ്കര്‍ ലോറി നിയന്ത്രണം തെറ്റി വെള്ളത്തില്‍ മുങ്ങി

ചൊവ്വ, 19 ജൂലൈ 2016 (12:57 IST)
നെയ്യാര്‍ ഡാമിന്‍റെ റിസര്‍വോയറില്‍ അനധികൃതമായി വെള്ളമെടുക്കാന്‍ എത്തിയ ടാങ്കര്‍ ലോറി വെള്ളത്തിലാണ്ടു. കഴിഞ്ഞ ദിവസം വൈകിട്ട് കള്ളിക്കാട് പന്ത കരുമം‍കുളത്താണ് സംഭവം നടന്നത്.
 
വെള്ളത്തിനടുത്തേക്ക് വന്ന ടാങ്കര്‍ നിയന്ത്രണം തെറ്റിയാണ് വെള്ളക്കെട്ടിലേക്ക് വീണത്. ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയും ചെയ്തു. അമ്പൂരി കണ്ടം‍തിട്ടയിലെ ഒരു സ്വകാര്യ ഗ്രാനൈറ്റ് കമ്പനിയുടേതാണു ടാങ്കര്‍ ലോറി. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ കരയ്ക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്

വെബ്ദുനിയ വായിക്കുക