തമിഴ്‌നാട് മന്ത്രിസഭയില്‍ ചരിത്രമാറ്റം; ഇത് ആദ്യമായി മുസ്ലിംവനിത തമിഴ്‌നാട്ടില്‍ മന്ത്രിയായി

ബുധന്‍, 25 മെയ് 2016 (08:46 IST)
തമിഴ്‌നാട്ടില്‍ മന്ത്രിസഭയില്‍ മാറ്റം. ഇത് ആദ്യമായി തമിഴ്‌നാട് മന്ത്രിസഭയില്‍ മുസ്ലിം വനിത അംഗമായി. 53 വയസ്സുള്ള നിലോഫര്‍ കഫീലാണ് ജയലളിത മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയത്. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
 
തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ്. വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ കഫീല്‍ അണ്ണാ ഡി എം കെ പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്‍റുമാണ്.  ആദ്യമായാണ് നിലോഫര്‍ നിയമസഭാംഗമാവുന്നത്.
 
തിങ്കളാഴ്ച അധികാരമേറ്റ 29 അംഗ ജയലളിത മന്ത്രിസഭയില്‍ മുസ്ലിമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യദിവസം തന്നെ നാലു പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. ജി ഭാസ്കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരാണ് മറ്റുള്ളവര്‍.

വെബ്ദുനിയ വായിക്കുക