ധർമടം നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തി കഥാകൃത്ത് ടി പത്മനാഭൻ. സാഹിത്യലേഖനങ്ങൾ എഴുതിയില്ലെങ്കിലും സാഹിത്യ സമ്മേനങ്ങളിൽ അദ്ദേഹം അവതരിപ്പിക്കുന്ന പ്രസംഗങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്ന് ടി പത്മനാഭൻ വ്യക്തമാക്കി. പിണറായി വിജയനോടൊപ്പം സാംസ്കാരിക കേരളം ഉണ്ടാകുമെന്ന വാഗ്ദാനവുമായി സ്വരലയ ധർമ്മടത്ത് സംഘടിപ്പിച്ച 'വിജയപഥം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവര്‍ത്തനത്തിനിടയിലും കെ കേളപ്പന്‍ ബഷീറിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് വിലപ്പെട്ട നിരൂപണമെഴുതിയത് പോലുള്ള പാരമ്പര്യമാണ് പിണറായിയില്‍ താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ എന്‍ വിക്കും കലാഭവന്‍ മണിക്കും ആദരമര്‍പ്പിച്ചാണ് പരിപാടി തുടങ്ങിയത്. കേരളം പിണറായിക്കൊപ്പം എന്ന വിശേഷണവുമായി നടത്തിയ പരിപാടിയില്‍ കഥാകൃത്ത് ടി പത്മനാഭനാഭനാണ് ഉദ്ഘാടനം ചെയ്തത്. നടൻ ജയറാം വിജയപദം പരിപാടിക്ക് വിളക്കുകൊളുത്തി.
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ എന്നിവരായിരുന്നു മുഖ്യാതിഥികള്‍. ഇതിന്റെ തുടര്‍ച്ചയായി സംഗീതവിരുന്നും മറ്റ് കലാപരിപാടികളും നടന്നു. നടന്‍ ആസിഫലി, സംവിധായകന്‍ എം ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, രമേശ് നാരായണന്‍, മാധുരി, മഞ്ജരി, സിതാര തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. പരിപാടിയില്‍ ആശംസയര്‍പ്പിച്ചവർ പിണറാവി വിജയന് വോട്ട് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു.