പേവിഷ ബാധ ചികിത്സിച്ചുമാറ്റാന്‍ സാധിക്കുമോ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:59 IST)
പിടിപെട്ടാല്‍ ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധ. റാബീസ് എന്ന ഒരു വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പല്‍ വഴിയാണ് മനുഷ്യരില്‍ ഈ അസുഖം വരുന്നത്. മൃഗങ്ങള്‍ കടിക്കുന്ന വേളയിലോ മുറിവില്‍ നക്കുമ്പോളോ ആണ് ഈ രോഗം പകരുന്നത്. തലച്ചോറിനെയാണ് ഈ അസുഖം ബാധിക്കുക.
 
മുറിവില്‍ നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്പോളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ പിന്നെ അസുഖം ചികില്‍സിച്ചു ഭേദമാക്കുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്‍സെഫാലൈറ്റിസ് എന്നാണ് വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയെ വിളിക്കുന്നത്.
 
കടിയേറ്റ ഭാഗത്ത് ചൊറിച്ചല്‍, മുറിവിന് ചുറ്റുമുള്ള മരവിപ്പ്, തലവേദന , വിറയല്‍, ശ്വാസതടസ്സം, തൊണ്ടവേദന, ഉത്കണ്ഠ, ശബ്ദവ്യത്യാസം, പേടി, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍