നിവിനെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും !

തിങ്കള്‍, 27 നവം‌ബര്‍ 2017 (11:43 IST)
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ അപ്രതീക്ഷിതമായി രണ്ട് അതിഥികൾ. തമിഴ് സൂപ്പർ താരം സൂര്യയും ഭാര്യ ജ്യോതികയും  ആയിരുന്നു ആ അതിഥികൾ. മംഗലാപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും എത്തിയത്.
 
ലൊക്കേഷനിലെത്തിയ സൂര്യയെ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച സൂര്യ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും അറിയിച്ചു. 
 
തമിഴ് സിനിമയിൽ ജ്യോതികയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ 36 വയദിനിലെ എന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസായിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ നായികയായ ഹൗ ഓൾഡ് ആര്‍ യു എന്ന സിനിമയുടെ റിമേക്ക് ആയ ഈ ചിത്രത്തിന്റെ നിർമാതാവ് സൂര്യയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍