സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ ആരംഭിച്ചു

എ കെ ജെ അയ്യര്‍

ശനി, 22 ഓഗസ്റ്റ് 2020 (06:54 IST)
സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കോവിഡ് കാരണം പ്രയാസമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിന്റെ  ഭാഗമായാണ് ഇത്തരം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 
നിത്യോപയോഗ സാധനങ്ങള്‍ ഒരു ഭേദ ചിന്തയിമില്ലാതെ എല്ലാവരിലും എത്തിക്കുകയാണ് സര്‍ക്കാര്‍ . 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ്  നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിപണിയില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് , ഹോട്ടികോര്‍പ്പ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ സുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഓണത്തിന്  ഒന്നരമടങ്ങ് കൂടുതല്‍ അരിയാണ് ഓരോ കുടുംബത്തിനും എത്തിച്ച് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. ഓണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് 1865 വില്‍പ കേന്ദ്രങ്ങളാണ് അരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍