ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്ലറ്റിക് താരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ ഹോസ്റല്‍ മുറിയില്‍ കണ്ടത്. സഹതാരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നു സായി അധികൃതരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു താരം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.