ഇന്ധനവില വര്‍ധനവ് ജനദ്രോഹപരം; പിന്‍വലിക്കണം: സുധീരന്‍

വെള്ളി, 1 മെയ് 2015 (15:09 IST)
ഇന്ധനവില കൂട്ടിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച എണ്ണക്കമ്പികളുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു‍.

വില വര്‍ധനവ് ജനദ്രോഹപരമാണെന്നും സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും സുധീരന്‍ പറഞ്ഞു.
 
നേരത്തെ രാജ്യത്ത് ഇന്ധനവില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. 
 
 

വെബ്ദുനിയ വായിക്കുക