വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമം; ഇരുപതുകാരന്‍ പിടിയില്‍

ശനി, 13 ഓഗസ്റ്റ് 2016 (13:43 IST)
വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ സ്റ്റെഫിനാണു പൊലീസ് വലയിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഇയാള്‍ വീട്ടുവളപ്പില്‍ കയറി വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. 39 കാരിയായ വീട്ടമ്മയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്.
 
പിടിയിലായപ്പോള്‍ ഇയാള്‍ മയക്കുമരുന്നു ലഹരിയിലായിരുന്നു എന്ന് കഠിനം‍കുളം പൊലീസ് അറിയിച്ചു

വെബ്ദുനിയ വായിക്കുക