സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രിസഭായോഗം

വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (14:44 IST)
സംസ്‌ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ചയ്‌ക്കെടുത്തുവെങ്കിലും പരിഹാരമായില്ല. ഇതേതുടര്‍ന്ന്‌ അടുത്ത മന്ത്രിസഭായോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്‌ഥാനത്തില്‍ ആവശ്യമായ നടപടികള്‍ തയ്യാറാക്കാന്‍ നികുതി വകുപ്പ്‌ സെക്രട്ടറിമാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
 
സംസ്‌ഥാന സര്‍ക്കാരിനു റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ അധികമായി എടുക്കേണ്ടി വന്ന 188 കോടി രൂപ തിരിച്ചടച്ചു. ബെവ്‌കോയുടെ മദ്യംവിറ്റ പണത്തില്‍നിന്നുള്ള നികുതി 300 കോടി മുന്‍കൂര്‍ വാങ്ങിയതും കടപ്പത്രം വിറ്റു ലഭിച്ച 500 കോടിയും ട്രഷറിയിലെത്തിയതിനാല്‍ സാമ്പത്തിക ഞെരുക്കം താല്‍ക്കാലികമായി ഒഴിവാക്കാനായി‌.
 
ഇതിനിടെ, ഖജനാവിലെ പണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യക്‌തിഗത നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഒന്‍പതു ശതമാനമായി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക