സംസ്ഥാനത്തിൻ്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സർക്കാർ. 2010-2011 വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനത്തിൻ്റെ പൊതുകടം ഇരട്ടിയായി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.