വീടിനുനേരെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത് പെ​യി​ന്‍റ് പ​ണി​ക്കാ​ർ; പ​രി​ഹാ​സ​വു​മാ​യി ശ്രീ​നി​വാ​സ​ൻ

ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (13:04 IST)
തന്റെ വീ​ടി​നു നേ​രെ നടന്ന ക​രി ഓ​യി​ൽ പ്ര​യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ൻ ശ്രീ​നി​വാ​സ​ന്‍ രംഗത്ത്. ഏതെങ്കിലും പെ​യി​ന്‍റ് പ​ണി​ക്കാ​രായിരിക്കും വീട്ടില്‍ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​തെ​ന്നാ​ണ് ന​ട​ന്റെ പ​രി​ഹാ​സം. ആ സംഭവത്തില്‍ തനിക്ക് ആ​രെ​യും സം​ശ​യമില്ലെന്നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​നി​വാ​സ​ൻ വ്യക്തമാക്കി. 
 
കണ്ണൂര്‍ കൂത്തുപറമ്പ് - തലശേരി റോഡിൽ പൂക്കോട് ചെട്ടി മെട്ടക്ക് മെയിൻ റോഡരുകിലുള്ള വിനീത് എന്ന ശ്രീനിവാസന്റെ വീടിനുനേര്‍ക്കാണ് അതിക്രമം നടന്നത്. ഏറെക്കാലമായി ഈ വീട് അടച്ചിട്ട നിലയിലാണ്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നതായി ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്.  
 
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പ്പെട്ട കേസില്‍ പൊലീസ് റിമാന്റിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസവും പ്രസ്താവനയുണ്ടായി. അതാണോ കരിഓയില്‍ പ്രയോഗത്തിന് കാരണം എന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.
 
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. അദ്ദേഹത്തിന്റെ  നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍