ബഹിരാകാശനിലയം കാണണോ? മുകളിലേക്ക് നോക്കൂ... ഇന്നല്ല, നാളെ

തിങ്കള്‍, 5 ജനുവരി 2015 (13:13 IST)
കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശാസ്ത്രകുതുകികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യാന്തര ബഹിരാകാ‍ശ നിലയം നാളെ മുതല്‍ ദക്ഷിണേന്ത്യന്‍ മേഖലയില്‍ കൂടി കടന്നുപോകുന്നു. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ ഇതിന്റെ യാത്ര നമുക്ക് ദര്‍ശിക്കാനാകും. പുലര്‍ച്ചെ 5.27 മുതല്‍ ആറു മിനിറ്റോളമാണ് അപൂര്‍വകാഴ്ച ദൃശ്യമാകുന്നത്.
 
രാവിലെ 5.29ന് കൊച്ചിയുടെ തൊട്ടുമുകളിലായിരിക്കും ബഹിരാകാശനിലയത്തിന്റെ സ്ഥാനം. കേരളത്തിലുള്ളവര്‍ക്ക് നിലയം ഏറ്റവും വ്യക്തമായി കാണാവുന്നതും ഈ സമയത്തായിരിക്കും. മേഘങ്ങള്‍ മറച്ചില്ലെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ നിലയം കാണാന്‍ സാധിക്കും. സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിളക്കമുള്ളതായി നമുക്ക് ബഹിരാകാശ നിലയത്തെ കാണാന്‍ സാധിക്കും.
 
എന്നാല്‍ ആറുമിനിറ്റുകള്‍ക്ക് ശേഷം 5.32ഓടെ ബഹിരാകാശ നിലയം ആന്ധ്രപ്രദേശ്-ഒഡീഷ അതിര്‍ത്തിയിലേക്കു നീങ്ങും. അതോടെ കേരളത്തിലുള്ളവര്‍ക്ക് നിലയം അപ്രത്യക്ഷമാകും. അമേരിക്ക, കാനഡ, ജപ്പാന്‍, റഷ്യ, ബ്രസീല്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം സ്ഥാപിച്ചിരിക്കുന്നത്. പലവിധ ബഹിരാകാശ പരീക്ഷണങ്ങളും ഇതില്‍ നടത്താറുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക