സൌമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി ഇന്നു വരാനിരിക്കെ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൌമ്യയുടെ അമ്മ സുമതി. ‘മനോരമ ന്യൂസി’നോടാണ് സൌമ്യയുടെ അമ്മ പ്രതീക്ഷകള്‍ പങ്കുവെച്ചത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നു. നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.