നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു. 11.30ന് തുറക്കും. രാവിലെ ഏഴര മുതൽ പതിനൊന്നര വരെയാണ് നടയടക്കുക. ഈ സമയം ദർശനമുണ്ടാകില്ല.
തങ്ക അങ്കിയുമായുള്ള ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും . തുടർന്ന് അയ്യപ്പന് അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ആചാര പൂർവം സ്വീകരിച്ചാണ് തങ്ക അങ്കി സന്നിധാനത്തേക്ക് ആനയിക്കുക. ഈ സമയങ്ങളിലും തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
മാളികപ്പുറം , പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും സമയക്രമം ബാധകമാണ്. ഇവിടങ്ങളിലും തീർത്ഥാടകർക്ക് പ്രവേശനമില്ല. ഗ്രഹണം കഴിഞ്ഞ് 11.30നാണ് നട തുറക്കുന്നത്. പിന്നിട് പൂജകൾക്ക് ശേഷം നട വീണ്ടും അടയ്ക്കും.