സോളാര്‍ കേസ്: ലൈംഗിക പീഡന ആരോപണ അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

ശ്രീനു എസ്

തിങ്കള്‍, 25 ജനുവരി 2021 (08:07 IST)
സോളാര്‍ കേസിലെ ലൈംഗിക പീഡനം ആരോപണം അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍. ലൈംഗിക പീഡനം അന്വേഷിക്കാന്‍ സിബി ഐയെ ചുമതലപ്പെടുത്തണമെന്ന് പരാതിക്കാരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതിയുള്ളത്.
 
നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് സിബി ഐക്കുവിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന കാര്യം ശ്രദ്ധേയമാണ്. പീഡനക്കേസുകള്‍ സിബി ഐക്കു വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍