എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിന് നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാര വേലയാണ് വെള്ളാപ്പള്ളി നടത്തുന്നത്. സമത്വ മുന്നേറ്റ യാത്ര വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന് എല്ലാ ജാതി വിഭാഗങ്ങളോടും ഉദാര സമീപനമാണുള്ളത്. സമത്വ മുന്നേറ്റയാത്രയിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാര വേലയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.
വെള്ളാപ്പള്ളിന് നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും ഡി വൈ എഫ് ഐ നേതാവ് എം സ്വരാജും രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളിയെ ആക്രമിച്ചത്. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമത്വ മുന്നേറ്റയാത്രയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.