ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തുകയായിരുന്നു: സ്വാമി പ്രകാശാനന്ദ
ഞായര്‍, 11 ഒക്‌ടോബര്‍ 2015 (12:05 IST)
ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ പുതിയ വെളിപ്പെടുത്തല്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നു. നീന്തല്‍ അറിയാവുന്ന അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറഞ്ഞാന്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കണ്ടപ്പോള്‍തന്നെ അതൊരു ജലസമാധി അല്ലെന്ന് തനിക്ക് തോന്നിയിരുന്നു. സ്വാമിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൃതദേഹം കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പ് കൊണ്ട് ഉണ്ടായെ മുറിവാണെന്നാണ് തന്നോട് പലരും പറഞ്ഞതെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവ് കമ്പുകൊണ്ട് ഉണ്ടായതല്ല. നല്ലതു പോലെ നീന്തല്‍ അറിയാവുന്ന സ്വാമി മുങ്ങി മരിക്കുന്നത് എങ്ങനെയാണ്. അദ്ദേഹം മരിച്ചപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ താന്‍ വ്യക്തമാക്കിയിതായിരുന്നു. ഈ വിഷയം തുറന്നു പറയുന്നതില്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു.
കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വാമി പ്രകാശാനന്ദ പറഞ്ഞു. 'മാതൃഭൂമി ന്യൂസി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.