ലാവ്‍ലിൻ കേസ്: സിബിഐ വാദത്തിനെതിരെ കോടിയേരി, കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

ഞായര്‍, 29 ജൂലൈ 2018 (12:54 IST)
ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന സിബിഐ വാദത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയിരുന്നത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സിബിഐയുടെ നിലപാട്. 
 
എന്നാൽ ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലാവ്ലിനെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റെ സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
 
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് കേസിന് തുടക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍