സ്മാര്‍ട് സിറ്റിയാകാന്‍ കൊച്ചിയും; കൂടുതല്‍ സ്മാര്‍ട് സിറ്റികള്‍ ഉത്തര്‍പ്രദേശില്‍

വ്യാഴം, 27 ഓഗസ്റ്റ് 2015 (13:46 IST)
കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് നഗരം പദ്ധതിയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും. ആകെ 98 നഗരങ്ങളാണ് സര്‍ക്കാരിന്റെ സ്മാര്‍ട് നഗരം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
 
ഇതില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഉത്തര്‍പ്രദേശിലാണ് - 13. തമിഴ്നാട് ആണ് തൊട്ടു പിന്നില്‍. തമിഴ്നാട്ടില്‍ 12 നഗരങ്ങളാണ് സ്മാര്‍ട് ആകാന്‍ ഒരുങ്ങുന്നത്. അഞ്ചു മുതല്‍ ആറ് ലക്ഷം വരെയുള്ള നഗരങ്ങളെയാണ് സ്മാര്‍ട് സിറ്റി പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
മഹാരാഷ്‌ട്ര (10), മധ്യപ്രദേശ് (7), ബിഹാര്‍ (3), ആന്ദ്രപ്രദേശ് (3) എന്നിങ്ങനെയാണ് സ്മാര്‍ട് ആകാനുള്ള നഗരങ്ങളുടെ കണക്ക്. ആദ്യവര്‍ഷത്തില്‍ 24 നഗരങ്ങളെയായിരിക്കും സ്മാര്‍ട് സിറ്റിയായി ഉയര്‍ത്തുക. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സ്മാര്‍ട് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നഗരജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. 

വെബ്ദുനിയ വായിക്കുക