എസ്പിബിയുടെ നാദധാര കോടിക്കണക്കിനു ഭക്തരെ ശബരിമലയിലെത്തിക്കുന്നു: മന്ത്രി ശിവകുമാര്‍
ഞായര്‍, 21 ജൂണ്‍ 2015 (18:07 IST)
ഭക്തിസാന്ദ്രമായ അയ്യപ്പഗാനങ്ങളിലൂടെ കോടിക്കണക്കിനു ഭക്തരെ ശബരിമലയിലെത്തിക്കാന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. സര്‍വമത സാഹോദര്യത്തിനും സമഭാവയ്ക്കുമുള്ള സര്‍ക്കാരിന്റെ ഹരിവരാസം പുരസ്കാരം ശബരിമല സന്നിധാത്ത് നടന്ന ചടങ്ങില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തില്‍പരം അയ്യപ്പഭക്തി ഗാങ്ങള്‍ എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട്. ആ ഗാങ്ങളിലൂടെ ഭക്തര്‍ അയ്യ ദര്‍ശിക്കുകയും ശബരിമലയിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ബഹുമുഖ പ്രതിഭയായ എസ്.പി ബാലസുബ്രഹ്മണ്യത്തെ പുരസ്കാരത്തിനായി ഐകകണ്ഠ്യേ തെരഞ്ഞെടുക്കുകയായിരുന്നു.
ഗായകന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ് എസ്.പി.ബി.സര്‍വമത സംഗമഭൂമിയാണ് ശബരിമല സന്നിധാനം. മൂന്നു കോടിയിലധികം ഭക്തരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിവര്‍ഷം ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഹരിവരാസം അവാര്‍ഡ് ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നതിനു പിന്നില്‍ ദേവസ്വം മന്ത്രി കാരണമായിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. ഭക്തിഗാങ്ങളിലൂടെ ഏവരുടേയും ഹൃദയത്തില്‍ സ്ഥാം പിടിച്ച വ്യക്തിയാണ് എസ്.പി.ബി. അര്‍ഹതപ്പെട്ടവരുടെ കൈകളിലാണ് ഹരിവരാസ പുരസ്കാരം എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ അഭിമാത്തോടെയാണ് ഈ ദിവസത്തെയും ഹരിവരാസം പുരസ്കാത്തെയും കാണുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഉന്നതിയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ സാധാരണക്കാരേപ്പോലെ ജീവിക്കുകയും സഹജീവികളോട് കരുണകാണിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് എസ്.പി.ബാലസുബ്രമണ്യമെന്ന് എംപി പറഞ്ഞു.
തൊടുന്നതെല്ലാം പൊന്നാക്കുന്നതിനുള്ള കഴിവ് എസ്.പി.ബാലസുബ്രമണ്യത്തിനുണ്ടെന്ന് പ്രശസ്തി പത്രം വായിച്ച ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, സ്പെഷ്യല്‍ സെക്രട്ടറി കെ.സി.വിജയകുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.