മനുഷ്യത്വം നിറഞ്ഞ പ്രവർത്തനം കേന്ദ്രസർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു; സീതാറാം യച്ചൂരി

വെള്ളി, 17 ഓഗസ്റ്റ് 2018 (17:29 IST)
മഴക്കെടുതി നേരിടുന്ന കേരളത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വം നിറഞ്ഞ ഉദാരമനസ്‌കതയാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നമായി ഇതിനെ കാണാതെ രാജ്യത്തിന്റെ മൊത്തമായുള്ള പ്രശ്‌നമായി കരുതിയുള്ള നടപടികൾ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
 
ഈ പ്രതിസന്ധിക്കുശേഷം പുനരധിവാസത്തിനും പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടികള്‍ക്കും കേന്ദ്രത്തിന്റെ ശക്തമായ ൈകത്താങ്ങു കൂടിയേ തീരൂ. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിയുടെ ഭീകരാവസ്ഥ നേരിട്ടു മനസ്സിലാക്കി തുടര്‍നടപടികള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
 
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരണസംഖ്യയേക്കാള്‍ കൂടുതൽ ഉണ്ടാകുമെന്നും അത് പിന്നീടു മാത്രമേ മനസ്സിലാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉദാര സമീപനമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍