കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണം: പി സി ജോര്‍ജ്ജ്
കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. തമിഴ്‌നാട്ടിലെ ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി ചേരനാട് എന്ന സംസ്ഥാനം രൂപീകരിക്കണമെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോര പഞ്ചായത്തുകളും ചേരനാട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനും പരിഹാരമാകുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.