തന്നെ ആരും കെണിയില്‍ കുടുക്കിയതല്ല: ഷൈന്‍ ടോം ചാക്കോ
ശനി, 4 ഏപ്രില്‍ 2015 (16:43 IST)
ജീവിതത്തില്‍ ഇനി സിഗരറ്റും മദ്യവും തൊടില്ലെന്ന് കൊക്കെയ്ന്‍ കേസിലെ പ്രതിയായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരും കെണിയില്‍ കുടുക്കിയതല്ല. സിനിമയില്‍ വീണ്ടും സജീവമാകുകയാണ് അടുത്ത ലക്ഷ്യമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ജയിലില്‍ കഴിഞ്ഞ രണ്ട് മാസക്കാലം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റം വരുത്തി. കേസില്‍ തന്നെ സുഹൃത്തുക്കള്‍ ഒറ്റു കൊടുത്തതല്ല. ലഹരിയുടെ ലോകത്തേക്ക് ആരും പോകരുതെന്നും ഷൈന്‍ ടോം പറഞ്ഞു. ഫ്ലാറ്റില്‍ വെച്ച് യുവതികളൊടൊപ്പം പൊലീസ് പിടികൂടിയതിന് തൊട്ടുപിന്നാലെ ഷൈന്‍ ടോമിനെ കെണിയില്‍ കുടുക്കിയതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു ഇതിനുള്ള മറുപടിയായിട്ടാണ് സുഹൃത്തുക്കളെ ന്യായികരിച്ച് പ്രസ്താവന നടത്തിയത്.
വിശ്വാസം അതല്ലെ എല്ലാം എന്ന സിനിമയുടെ ലൊക്കേഷനിലൂടെ ഷൈന്‍ ടോം നാളെ മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ സജീവമാകും. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം