സഹതടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (16:23 IST)
സഹ തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലാണ് മാറ്റിയത്. ഗ്രീഷ്മയുള്‍പ്പെടെ രണ്ടു തടവുകാരെയാണ് മാറ്റിയത്. പാറശ്ശാലയില്‍ ഷാരോണ്‍ വധക്കേസിന് പിന്നാലെ അറസ്റ്റിലായതു മുതല്‍ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്.
 
 ഓക്ടോബര്‍ 25 ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സാധാരണ മരണം എന്ന നിലയിലായിരുന്നു പോലീസ് സംഭവത്തെ കണ്ടിരുന്നത്. പിന്നാലെ ചോദ്യം ചെയ്യലാണ് ഗ്രീഷ്മയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കേസില്‍ പ്രതിയാണ്. മറ്റൊരാളെ വിവാഹം കഴിക്കാനാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍