ഹാജര്‍ 10ശതമാനം, ബിരുദവും പാസായില്ല; എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയ്ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (15:37 IST)
arsho
ബിരുദം പാസാകാതെ എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയ്ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം. എറണാകുളം മഹാരാജാസ് കോളേജിലാണ് ആര്‍ഷോ പഠിക്കുന്നത്. അഞ്ചുവര്‍ഷത്തെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പ്രവേശന നേടിയ ആര്‍ഷോ ആറാം സെമസ്റ്റര്‍ പാസാകാതെയാണ് ബിരുദാനന്തര ബിരുദത്തിന് തുല്യമായ ഏഴാം സെമസ്റ്ററില്‍ പ്രവേശനം നേടിയത്. അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ വേണമെന്നിരിക്കെയാണ് വെറും 10% മാത്രം ഹാജരുള്ള ആര്‍ഷോ പിജിക്ക് പ്രവേശനം നേടിയത്.
 
13 ശതമാനം ഹാജരുള്ള രണ്ടാം സെമസ്റ്റര്‍ പിജി വിദ്യാര്‍ത്ഥിയും കെഎസ്യു ഭാരവാഹിയുമായ അമല്‍ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാന്‍ എത്തിയെങ്കിലും ഹാജരില്ലെന്ന് കാട്ടി കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 10% മാത്രം ഹാജരുള്ള ആര്‍ഷോയ്ക്ക് ആറാം സെമസ്റ്റര്‍ വിജയിക്കാതെ പിജി പ്രവേശനം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍