ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡനം നടത്തിയ പ്രതികളെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റുചെയ്തു. പൗഡിക്കോണം കേരളാദിത്യപുരം ബഥേല്‍ ഹൗസില്‍ വിഎസ് അമല്‍(25), നാലാഞ്ചിറ വയമ്പകോണം ജെഎസ് അതുല്‍(24) എന്നിവരാണ് അറസ്റ്റിലായത്. മെഴുവേലി സ്വദേശിനിയുമായി ട്രെയിന്‍ യാത്രക്കിടെ അമല്‍ സൗഹൃദം സ്ഥാപിക്കുകയും അതുലുമായിചേര്‍ന്ന് ബാംഗ്ലൂരില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.