ഭാര്യ പ്രസവത്തിന് പോയപ്പോൾ ഫേസ്ബുക്കിലൂടെ ഉണ്ണികൃഷ്ണൻ യുവതിയെ വളച്ചെടുത്തു കൂടെക്കൂട്ടി; പ്രസവം കഴിഞ്ഞ് ഭാര്യ എത്തിയപ്പോൾ കാമുകി ഗർഭിണി

ഞായര്‍, 5 മെയ് 2019 (17:40 IST)
ഗർഭിണിയായ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കൂടെക്കൂട്ടി. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ കാമുകിയെ വീട്ടിൽ താമസിപ്പിച്ചത്. കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടൽ ജീവനക്കരനായ ഉണ്ണികൃഷ്ണനാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വീറ്റിൽ പാർപ്പിച്ച് പീഡിപ്പിച്ചത്. ഉണ്ണികൃഷ്ണൻ സുഹൃത്തായ അഭിദാസിന്റെ സഹായത്തോടെയാണ് യുവതിയെ പരിചയപ്പെട്ടത്. 
 
 
പ്രസവ ശുശ്രൂഷ കഴിഞ്ഞ് ഭാര്യ മടങ്ങിയെത്താറായപ്പോൾ കാമുകിയെ ഒഴിവാക്കാനായി ഉണ്ണികൃഷ്ണൻ സുഹൃത്തിനെ ഏൽപ്പിച്ചു. എന്നാൽ ഉണ്ണികൃഷ്ണനിൽ നിന്ന് ഗർഭം ധരിച്ചതിനാൽ മടങ്ങിപ്പോവാനാവില്ലെന്ന നിലപാടിലേക്ക് യുവതി എത്തിയതോടെയാണ് സംഭവം വിവാദമായത്. ഉണ്ണികൃഷ്ണൻ വിവാഹിതനാണെന്ന് കുട്ടിയടിഞ്ഞതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. കൂട്ടുകാരായ രണ്ട് പേർ ചേർന്ന് തന്നെ വഞ്ചിച്ചുവെന്ന് കാട്ടിയാണ് യുവതി കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരികുന്നത്. ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍