പാഠപുസ്തക വിതരണം; സര്‍ക്കാര്‍ സമയപരിധി ലംഘിച്ചിട്ടില്ല: അബ്ദുറബ്ബ്

ചൊവ്വ, 21 ജൂലൈ 2015 (11:43 IST)
പാഠപുസ്തക വിതരണം 23 നകം വിതരണം പൂര്‍ത്തിയാകുമെന്നും, പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനുളള സമയപരിധി സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. വിതരണം ചെയ്യേണ്ട 10 ലക്ഷം പാഠപുസ്തകങ്ങളില്‍ 9 ലക്ഷവും അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുള്ളതാണ്. ഇതവര്‍ നേരിട്ട് ശേഖരിക്കേണ്ടതാണെന്നും വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിതരണം ചെയ്യാനുള്ള 10 ലക്ഷം പുസ്തകങ്ങളില്‍ 9 ലക്ഷവും അണ്‍എയ്ഡഡ് സ്കൂളുകള്‍ നേരിട്ട് എടുക്കേണ്ടതാണ്. ഒരുലക്ഷത്തി അറുപതിനായരത്തോളം മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നല്‍കാനുള്ളത്. ഇതവര്‍ നേരിട്ട് ശേഖരിക്കേണ്ടതാണെന്നും വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും അബ്ദുറബ് വ്യക്തമാക്കി.

ആര്‍ രാജേഷിന്റെ സബ്മിഷന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.  പാഠപുസ്തക വിതരണം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ സബ്മിഷനായി പരിഗണിക്കുയായിരുന്നു.

ഇന്നലെ വൈകിട്ടോടെ എല്ലാ ജില്ലാ ആസ്ഥാനത്തും പുസ്തകങ്ങളെത്തിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നത്തോടെ എല്ലാ സ്കൂളുകളിലും പുസ്തകവിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മഴമൂലം ഇന്നലെ അവധി പ്രഖ്യാപിച്ച ജില്ലകളിൽ പുസ്തകവിതരണം നടന്നിട്ടില്ല. അത് ഇന്നു പൂർത്തിയാക്കും. സ്കൂളുകൾ ആവശ്യപ്പെട്ടത്രയും പുസ്തകങ്ങളാണ് എത്തിച്ചിട്ടുള്ളത്. അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകം സ്കൂൾ അധികൃതർ നേരിട്ടെത്തി ശേഖരിക്കണം. ഇതു രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക