ശാശ്വതീകാന്ദയുടെ മരണത്തില്‍ സൂക്ഷ്‌മാനന്ദയ്ക്കും പങ്കുണ്ടെന്ന് ബിജു രമേശിന്റെ മൊഴി
ശനി, 14 നവംബര്‍ 2015 (19:47 IST)
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദയുടെ മരണത്തില്‍ സൂക്ഷ്‌മാനന്ദയ്ക്കും പങ്കുണ്ടെന്ന് ബിജു രമേശിന്റെ മൊഴി. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
സ്വാമി ശാശ്വതീകാനന്ദയുടെ സഹായി സാബു സ്വാമിക്ക് കുളിക്കാൻ പോകുന്നതിനു മുമ്പായി പാലിൽ ഇൻസുലിൻ ചേർത്ത് കൊടുത്തിരുന്നു. തുടര്‍ന്ന് കുളിക്കാന്‍ പോയ സ്വാമി വെള്ളത്തില്‍ ബോധമില്ലാതെ വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് മൊഴി.
സൂക്ഷ്മാനന്ദയാണ് സാബുവിനെ സംരക്ഷിക്കുന്നത്. നുണപരിശോധനയിൽ നിന്ന് സാബുവിനെ ഒഴിവാക്കാൻ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നു. - മൊഴിയില്‍ ബിജു രമേശ് വ്യക്തമാക്കുന്നു.
എസ് എൻ ഡി പി വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയും ശാശ്വതികാനന്ദയും തമ്മിൽ വിദേശത്ത് വെച്ച് തർക്കമുണ്ടായെന്നും തുഷാർ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ചുവെന്നും മൊഴിയിൽ പറയുന്നു.
ക്രൈംബ്രാഞ്ചിന് ബിജുരമേശ് നൽകിയ മൊഴി അന്വേഷണ സംഘം ഇന്ന് ഹൈകോടതിയിൽ സമർപ്പിച്ചു.