സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയേക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഇന്ന് കമ്മീഷനില്‍ കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കമ്മീഷനില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴികള്‍ തെറ്റാണെന്നും അദ്ദേഹം തന്നെ വിളിച്ചതിനും ഇടപാടുകള്‍ നടത്തിയതിന്റെയും കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് സരിത ശനിയാഴ്‌ച വ്യക്തമാക്കിയിരുന്നു. ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് നടപടികള്‍ ഉണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി ആ നീക്കത്തെ നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
7, 28 തിയതികളിലാണ് സരിതയ്ക്ക് മൊഴി നല്കാന്‍ അവസരം നല്കിയിരുന്നതെങ്കിലും നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ കമ്മീഷന്‍ സരിതയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. സരിതയുടെ മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ബിജു രാധാകൃഷ്ണന് സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അവസരം ഉണ്ടാകുകയുള്ളു.