കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് സരിതയുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ കൈക്കലാക്കാം!
വെള്ളി, 26 ഓഗസ്റ്റ് 2016 (16:26 IST)
സോളാര്‍ തട്ടിപ്പ് കേസിലെ വിവാദനായിക സരിത എസ് നായരുടെ ആത്മതകഥയുടെ കോപ്പി റൈറ്റ് സ്വന്തമാക്കാന്‍ മലയാളത്തിലെ പ്രസാധകര്‍ മത്സരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയിലാണ് സരിതയുടെ ആത്മകഥ ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വരുന്നത്.
കൂടുതല്‍ പണം നല്‍കുന്നവര്‍ക്കായിരിക്കും അവകാശം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എന്നപോലെ തമിഴ്‌നാട്ടിലും സരിതയേക്കുറിച്ചുള്ള വാര്‍ത്തകളും ഗോസിപ്പുകളും പ്രചാരം നേടിയിരുന്നു. തുടര്‍ന്ന് ആത്മകഥ പുറത്തിറക്കുമെന്ന് സരിത വ്യക്തമാക്കുകയും അത് തമിഴില്‍ ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് തമിഴിലെ പ്രശസ്‌തമായ
കുമുദം മാസികയില്‍ സരിതയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്.
കൂടുതല്‍ പണം നല്‍കുന്ന പ്രസാധകര്‍ക്ക് അവകാശം നല്‍കുമെന്നാണ് സരിത പറയുന്നത്. ആത്മകഥ സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നുണ്ട്. മലയാളത്തിലെ എല്ലാ തരത്തിലുള്ള വായനക്കാരെയും തൃപ്‌തിപ്പെടുത്തുന്ന രീതിയിലായിരിക്കും ആത്മകഥ ഇറങ്ങുക.