ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടു, ക്രൈ‌സ്‌തവരോട് എന്നും സ്നേഹവും ആദരവും മാത്രം

ശനി, 27 ഫെബ്രുവരി 2021 (13:21 IST)
തന്റെ ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനമെന്നും ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്നേഹവുമാണ് പാണക്കാട് കുടുംബത്തിനുള്ളുവെന്നും ശിഹാബ തങ്ങൾ പറഞ്ഞു.
 
ക്രൈസ്തവരോട് എന്നും ആദരവും സ്നേഹവും പാണക്കാട് കുടുംബത്തിനുണ്ട്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള തടസം പരിഹരിച്ചത് തന്റെ പിതാവാണെന്നും ക്രൈസ്തവരുടെ ആവശ്യങ്ങള്‍ യുഡിഎഫ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍